പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷന് പത്തനംതിട്ട ഭദ്രാസന അര്‍ധവാര്‍ഷിക അസംബ്ലി ആനന്ദപ്പള്ളി സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നടന്നു. സമ്മേളനം സി.വി. ശാന്തകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണില്‍ എംഎല്‍എയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ഏബ്രഹാം മണ്ണില്‍
ആരാധനാ വര്‍ഷവുമായി ബന്ധപ്പെട്ട പഠനക്ലാസ് നയിച്ചു. ഭദ്രാസന ജനറല്‍ സെക്രട്ടറി എം. എം. തോമസ്, ജില്ലാ വികാരി സാം വെങ്ങാട്ടൂര്‍, ജില്ല ആത്മീയ ഉപദേഷ്ടാവ് ഫാ.കുര്യാക്കോസ് കൂത്തിനേത്ത്, ഇടവക വികാരി ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തില്‍,ബറ്റ്സി വര്‍ഗീസ്, പി.കെ. ജോസഫ്, ജോര്‍ജ് യോഹന്നാൻ, സാമുവേല്‍ മണ്ണില്‍, ഏബ്രഹാം പുറത്തൂട്ട് എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചു വൈദിക ജില്ലകളുടെ റിപ്പോര്‍ട്ടും ഭദ്രാസന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഭദ്രാസന ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ആശ, അജോഷ് എന്നിവരെ ആദരിച്ചു.